കണ്ണൂർ:രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക സമ്മേളനത്തിന് കണ്ണൂർ പോലീസ് മൈതാനിയിൽ എത്തിയ മുഖ്യാതിഥികൾക്ക് പൂക്കൾക്ക് പകരം സ്നേഹോപഹാരമായി നൽകിയത് ഖാദി വസ്ത്രങ്ങൾ .ഖാദി വ്യവസായത്തിന്റെ നൂറാം വാർഷികം കണക്കിലെടുത്തുകൂടിയാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഉപഹാരമായി നൽകിയ ഡബിൾ മുണ്ടും സാരിയും അതിഥികൾക്ക് നൽകിയത്.
നിറഞ്ഞു കവിഞ്ഞ് പൊലീസ് മൈതാനം
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാംവാർഷിക സംസ്ഥാനതല ഉദ്ഘാടനത്തിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ. കണ്ണൂർ പൊലീസ് മൈതാനത്തൊരുക്കിയ ഉദ്ഘാടന സമ്മേളന വേദിയിലും എന്റെ കേരളം മെഗാ പ്രദർശന വേദിയിലും ജനങ്ങൾ തിങ്ങിനിറഞ്ഞു.
തദ്ദേശ സ്ഥാപന അധ്യക്ഷർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, മുൻ എം.എൽ.എമാർ, രാഷ്ട്രീയ കക്ഷികളുടെ ജില്ലാ നേതൃത്വം, കലാ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സദസ്സിലുണ്ടായിരുന്നു.
പരിപാടികൾ ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുന്നേ കാണിക്കൾക്കായുള്ള ഇരിപ്പിടം നിറഞ്ഞുകവിഞ്ഞു. വേദിയിലേക്ക് കയറിയ മുഖ്യമന്ത്രിയെ ആർപ്പുവിളികളോടെയാണ് ജനങ്ങൾ വരവേറ്റത്. ആദ്യദിനംതന്നെ എക്സിബിഷൻവിപണന സ്റ്റാളുകളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |