കോഴിക്കോട്: രണ്ട് ദിവസമായി നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം സമാപിച്ചു. സംസ്ഥാന സെക്രട്ടറി ജെ.അരുൺ ബാബു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അശ്വിൻ മനോജ് പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. സ്വാഗതസംഘം ചെയർമാൻ ഇ.സി.സതീശൻ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ, ജില്ലാ എക്സി. അംഗം അഡ്വ.പി.ഗവാസ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി.ബിനൂപ്, എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.കെ.ബിജിത്ത് ലാൽ, അമൽ അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി അശ്വിൻ മനോജ് (പ്രസിഡന്റ്), ബി.ദർശിത്ത് (സെക്രട്ടറി), വൈശാഖ് കല്ലാച്ചി, ഹരികൃഷ്ണ ചേരിഞ്ചാൽ (വൈസ് പ്രസിഡന്റുമാർ), ചൈത്ര വിജയൻ, ഹരികൃഷ്ണ ആർ. സുരേഷ് (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |