കൊച്ചി: ഡിമെൻഷ്യ സൗഹൃദ ജില്ലയാക്കാൻ പ്രത്യേക പദ്ധതിയുമായി ജില്ലാ ഭരണകൂടം. സാമൂഹിക നീതി വകുപ്പും ജില്ലാ ഭരണകൂടവും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ന്യൂറോ സയൻസ് വിഭാഗവും സംയുക്തമായി 'ബോധി' എന്ന പേരാലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു വർഷം കൊണ്ട് ആറു ഘട്ടങ്ങളായാണ് പദ്ധതി. നടത്തിപ്പിനായി 1.5 കോടി സർക്കാർ അനുവദിച്ചിട്ടുണ്ട്. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന പദ്ധതി പ്രഖ്യാപന ചടങ്ങിൽ ബോധി പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ജാഫർ മാലിക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസ്ലർ ഡോ. കെ.എൻ. മധുസൂദനൻ, ന്യൂറോ സയൻസ് വിഭാഗം മേധാവി ഡോ. ബേബി ചക്രപാണി എന്നിവർ ചേർന്ന് നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |