ശ്രീ രക്ഷ കപ്പ കൃഷിക്ക് തുടക്കമായി
ബാലുശ്ശേരി: കൃഷിവകുപ്പ് ആത്മ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ശ്രീരക്ഷ എഫ്.ഐ.ജി. ഗ്രൂപ്പ് കപ്പ കൃഷി തുടങ്ങി. കപ്പ കമ്പ് നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് എന്ന സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയിൽ തുടർപദ്ധതിയായി ഉൾപ്പെടുത്തിയാണ് 50 സെന്റ് തരിശുനിലം കൃഷിക്കനുയോജ്യമാക്കിയത്. കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ശ്രീരക്ഷ ഇനം കപ്പയാണ് കൃഷി ചെയ്യുന്നത്. കൃഷി ഓഫീസർ പി. വിദ്യ പദ്ധതി വിശദീകരണം നടത്തി.വാർഡംഗം അനൂജ അദ്ധ്യക്ഷത വഹിച്ചു. ആത്മ എ.ടി.എം കൃഷ്ണപ്രിയ, കൃഷി അസിസ്റ്റന്റ് പ്രബിത ,അഹമ്മദ് കുട്ടി, ജബ്ബാർ ,പി.ചന്ദ്രൻ , ഷീല, പ്രജിന ,ഷീബ, ഷമീമ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |