കോട്ടയം. മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന്റെ മട്ടുപ്പാവിൽ നടത്തിയ പച്ചക്കറി കൃഷി വിജയകരം.
'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ കൃഷിയുടെ വിളവെടുപ്പ് പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീനാ ജോർജിന് പച്ചക്കറികൾ നൽകി ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോർട്ടികൾച്ചർ മിഷന്റെ നേതൃത്വത്തിൽ കാബേജ്, തക്കാളി, വെണ്ട, വഴുതനങ്ങ, ചീര, തുടങ്ങിയ പച്ചക്കറികളാണ് മട്ടുപ്പാവിൽ കൃഷിചെയ്തത്. ജില്ലാ ഹോർട്ടി കൾച്ചർ മിഷനോടൊപ്പം കോട്ടയം പൊലീസ് ടെലി കമ്മ്യൂണിക്കേൻ സബ് യൂണിറ്റും പങ്കുചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |