SignIn
Kerala Kaumudi Online
Thursday, 19 September 2024 4.04 PM IST

മലയാളം പറയില്ലെങ്കിലും പാട്ടിലാക്കി പ്രമോഷ് സാംഗ്മ.

Increase Font Size Decrease Font Size Print Page
premosh

കോട്ടയം. മലയാളം സംസാരിക്കാൻ അറിയില്ലെങ്കിലും, മലയാളം പാട്ട് ശ്രുതിശുദ്ധമായി പാടി ചങ്ങനാശേരിക്കാരെയും പിന്നീട് സോഷ്യൽ മീഡിയ കാഴ്ചക്കാരെയും പാട്ടിലാക്കുകയായിരുന്നു ആസാം സ്വദേശി പ്രമോഷ് സാംഗ്മ. ഇപ്പോൾ സോഷ്യൽ മീഡിയ താരമാണ് ഇദ്ദേഹം. കഴിഞ്ഞ മാസം നടന്ന രണ്ടുദിവസത്തെ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയിലെ സമരപ്പന്തലിൽ 'ശ്രീരാഗമോ' എന്നു തുടങ്ങുന്ന മലയാളം പാട്ടുപാടിയാണ് ആസാം വെസ്റ്റ് കർബി സ്വദേശിയായ പ്രമോഷ് ശ്രദ്ധ നേടിയത്.

ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിലുള്ള ശരവണ ഹോട്ടലിലെ ഷെഫ് ആണ് പ്രമോഷ്. ചൈനീസ് ഫുഡ് സ്പെഷ്യലിസ്റ്റ്. തൊട്ടടുത്ത സമരപ്പന്തലിൽ പലരും ചലച്ചിത്ര ഗാനങ്ങൾ പാടുന്നത് പ്രമോഷിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പണിത്തിരക്കൊഴിഞ്ഞപ്പോൾ അവിടെയത്തി തനിക്കും പാട്ടുപാടാൻ അവസരം തരുമോയെന്ന് ആരാഞ്ഞു. സംഘാടകർ പാടാനനുവദിക്കുകയും ചെയ്തു. പവിത്രത്തിലെ 'ശ്രീരാഗമോ തേട‌ുന്നു നീ' എന്ന മലയാളഗാനം ആലപിച്ച് ശ്രോതാക്കളുടെ കൈയടി നേ‌ടി പ്രമോഷ്. ഫൈവ് ലാംപ് ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന ഷാനവാസ് ഇസ്മയിൽ ഇതിന്റെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റുചെയ്തു. വൈകാതെ വീഡിയോ വൈറലായി. പെരുമ്പനച്ചിയിലെ ഒരു വിവാഹ വേദിയിലും പ്രമോഷിന് പാട്ടുപാടാൻ അവസരം ലഭിച്ചു.

2014ലാണ് പ്രമോഷ് ശരവണ ഹോട്ടലിൽ ജോലിക്കെത്തുന്നത്. മലയാളം പാട്ടുകൾ മൊബൈൽ ഫോണിൽ കേട്ടാണ് പഠിച്ചത്. തമിഴ്, ഹിന്ദി പാട്ടുകളും പാടാറുണ്ട്. യേശുദാസാണ് ഇഷ്ടഗായകൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, SONG
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.