കണ്ണൂർ: സി.പി. എം പാർട്ടി കോൺഗ്രസിന് അഭിവാദ്യവുമായി പശ്ചിമബംഗാളിൽ നിന്നെത്തിയ ഗായക സംഘം ആവേശമായി. ഇംഗ്ളീഷ്, ബംഗാളി, ഹിന്ദി ഭാഷകളിലാണ് ഇവർ പാർട്ടി കോൺഗ്രസിന് അഭിവാദ്യമർപ്പിച്ചുകൊണ്ടു വിപ്ളവഗാനങ്ങൾ ആലപിച്ചത്.
ഇതരഭാഷകളിലുള്ള വിപ്ളവഗാനങ്ങൾ പാർട്ടികോൺഗ്രസ് പ്രതിനിധികളിൽ ആവേശമുണ്ടാക്കി. പശ്ചിമ ബംഗാൾ ബിറാട്ടി സ്വദേശികളായി ബിന്റു ചക്രവർത്തിയും സംഘവുമാണ് രാജ്യത്തിന്റെ കിഴക്കേ അറ്റത്തു നിന്നും പാർട്ടി കോൺഗ്രസ് കാണാനായി കണ്ണൂരിലെത്തിയത്. മൂന്ന് വനിതകൾ ഉൾപ്പെടെ 15 പേരാണ് വംഗനാട്ടിൽ നിന്നെത്തിയത്. മിഡ്നാപ്പൂർ കഴിഞ്ഞാൽ ഇന്ത്യയിലെ തന്നെ പാർട്ടിയുടെ ഉരുക്ക് കോട്ടയായ കണ്ണൂരിലെ സഖാക്കളുടെ ആതിഥ്യമര്യാദയും സ്നേഹവും അനുഭവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബംഗാളി സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |