SignIn
Kerala Kaumudi Online
Thursday, 19 September 2024 3.32 PM IST

പൂരം : സർക്കാർ ധനസഹായം ജലരേഖ !

Increase Font Size Decrease Font Size Print Page
pooram

തൃശൂർ : തൃശൂർ പൂരത്തിനും മറ്റ് ഉത്സവങ്ങൾക്കുമുള്ള സർക്കാറിന്റെ ധനസഹായം പ്രഖ്യാപനം മാത്രമായി. തൃശൂർ പൂരത്തിന് രണ്ട് വർഷമായും ഉത്രാളിക്കാവ് പൂരത്തിന് അഞ്ച് വർഷമായും തുക ലഭിച്ചിട്ടില്ല. ആറാട്ടുപുഴ പൂരത്തിന് ഇടയ്ക്ക് ധനസഹായം മുടങ്ങിയെങ്കിലും കഴിഞ്ഞ തവണ ഒരു ലക്ഷം രൂപയാണ് ലഭിച്ചത്. തൃശൂർ പൂരത്തിന് പത്ത് ലക്ഷവും ഉത്രാളിക്കാവിനും ആറാട്ടുപുഴയ്ക്കും മൂന്ന് ലക്ഷവുമാണ് പ്രഖ്യാപിച്ചിരുന്നത്.

പൂരത്തിന് മുമ്പേ കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. 2019 ലെയും 2021 ലെയും പൂരത്തിന് അനുവദിച്ച പത്ത് ലക്ഷം രൂപ വീതമാണ് ലഭിക്കാത്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് പ്രഖ്യാപിച്ച സഹായം ദേവസ്വം ബോർഡിന് ലഭിക്കാത്തത്. സർക്കാർ സഹായത്തിന്റെ അടിസ്ഥാനത്തിലാണ് ഘടക ക്ഷേത്രങ്ങൾക്ക് സഹായം നൽകുന്നത്.
സഹായം ലഭിക്കാത്തതിനാൽ, സ്വന്തം ഫണ്ടിൽ നിന്ന് സഹായം നൽകേണ്ട അവസ്ഥയിലാണ് ബോർഡ്. നിരവധി തവണ സഹായം ലഭിക്കാനാവശ്യമായ രേഖകൾ നൽകിയെങ്കിലും ഓരോ കാരണം ചൂണ്ടിക്കാട്ടി ഫണ്ട് പാസാക്കാതെ നീട്ടിക്കൊണ്ട് പോകുകയാണെന്ന് ദേവസ്വം ബോർഡ് അധികൃതർ പറയുന്നു. ഓരോ വർഷവും പൂരം നടത്തിപ്പിന്റെ ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ സഹായം ദേവസ്വം ബോർഡിന് സഹായകരമായിരുന്നു. അടുത്ത പൂരം വരാനിരിക്കെ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലും ഒരുക്കം ആരംഭിച്ചുകഴിഞ്ഞു. പൂരം നടത്തിപ്പിനെ കുറിച്ച് ആലോചിക്കാൻ 11 ന് ഘടക ക്ഷേത്രങ്ങളുടെ യോഗം കൊച്ചിൻ ദേവസ്വം ബോർഡ് വിളിച്ചുചേർത്തിട്ടുണ്ട്.

ഉത്രാളിക്കാവിന് ലഭിച്ചിട്ട് അഞ്ച് വർഷം

ഉത്രാളിക്കാവ് പൂരത്തിനും സർക്കാർ സഹായം ലഭിച്ചിട്ട് അഞ്ച് വർഷമായതായി ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. മൂന്ന് ലക്ഷം രൂപ കോർഡിനേഷൻ കമ്മിറ്റിക്കാണ് നൽകാറ്. അത് വിവിധ ദേശങ്ങൾ വീതിച്ചെടുക്കും. 2000 മുതലാണ് ധനസഹായം നൽകി തുടങ്ങിയത്. വസന്തകാല ഉത്സവം പൊലിമയോടെ നടത്താനും ഇത്തരം കേന്ദ്രങ്ങളിലേക്ക് വിദേശികളെ ആകർഷിക്കാനുമായാണ് ഇത്തരം സഹായം നൽകിത്തുടങ്ങിയത്. ഓരോ വർഷവും മുൻ വർഷത്തേക്കാൾ നിശ്ചിത ശതമാനം തുക വർദ്ധിപ്പിച്ച് നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഉള്ളത് തന്നെ ലഭിക്കാത്ത സ്ഥിതിയാണ്.


2019ലെയും 2021ലെയും സർക്കാർ പ്രഖ്യാപിച്ച തുക ഇതുവരെയും ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച രേഖകൾ ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ രേഖകൾ ആവശ്യപ്പെടുകയാണ് അവർ ചെയ്യുന്നത്. എത്രയും പെട്ടെന്ന് തുക അനുവദിച്ച് കിട്ടുമെന്ന പ്രതീക്ഷയാണുള്ളത്.

വി.നന്ദകുമാർ
പ്രസിഡന്റ്
കൊച്ചിൻ ദേവസ്വം ബോർഡ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, POORAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.