തൃശൂർ : കെ - റെയിലിൽ കിടപ്പാടവും ഉപജീവന മാർഗങ്ങളും നഷ്ടപ്പെടുന്നവർ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളും ദുരിതമനുഭവിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു.
കെ റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന 'ജനസദസുകളുടെ' ജില്ലാതല ഉദ്ഘാടനം കൊട്ടേക്കാട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് ഈ വിപത്തിനെതിരെ എല്ലാവരും രംഗത്തിറങ്ങണം. പിണറായി വിജയൻ പൗരപ്രമുഖരുമായി സംവദിക്കുമ്പോൾ ഞങ്ങൾ താഴെത്തട്ടിലുള്ള ജനങ്ങളുമായാണ് സംവദിക്കുന്നത്. കെ - റെയിലിനെതിരെ ബി.ജെ.പി നടത്തുന്നത് സമരാഭാസമാണ്. ഡൽഹിയിൽ നിന്ന് വിമാനമിറങ്ങി കേരളത്തിൽ ഓടിനടക്കുന്ന കേന്ദ്രമന്ത്രി വി.മുരളീധരന് പദ്ധതിക്ക് അനുമതി നൽകരുതെന്ന് പ്രധാനമന്ത്രിയോട് നേരിട്ട് പറഞ്ഞാൽ പോരെയെന്നും സതീശൻ ചോദിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്മാൻ രണ്ടത്താണി, എം.പിമാരായ ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, സനീഷ്കുമാർ ജോസഫ് എം.എൽ.എ, എം.പി.വിൻസന്റ്, പി.എ.മാധവൻ, അനിൽ അക്കര, കെ.ആർ.ഗിരിജൻ, എം.പി.പോളി, എൻ.എ.സാബു, പി.എം.അമീർ, സി.വി.കുര്യാക്കോസ്, പി.ആർ.എൻ.നമ്പീശൻ, കെ.എസ്.ഹംസ, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, ജോസഫ് ടാജറ്റ്, കെ.അജിത്കുമാർ, ഷാജി കോടങ്കണ്ടത്ത്, എ.പ്രസാദ് , കെ.ബി.ശശികുമാർ, സി.എസ്.ശ്രീനിവാസൻ, സി.സി.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |