തൊടുപുഴ. വണ്ടിപ്പെരിയാർ ചൂരക്കുളം ആശുപത്രിക്ക് സമീപം നിരത്തിനരികിൽ കിടന്നുറങ്ങുന്ന ലില്ലിക്കുട്ടിക്കും കുടുംബത്തിനും പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെട്ടോ സർക്കാരുമായി ബന്ധപ്പെട്ടോ വീട് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. 2005ൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് ലില്ലിക്കുട്ടിക്ക് 3 സെന്റ് വസ്തു വാങ്ങി നൽകിയിരുന്നു. ഈ വസ്തുവിൽ വീട് ലഭ്യമാക്കാൻ ലൈഫ് മിഷൻ പദ്ധതിയിൽ ലില്ലിക്കുട്ടി ഗുണഭോക്താവാണ്. അതേ സമയം ബഥേൽ എസ്റ്റേറ്റ് മാനേജ്മെന്റ് ജില്ലാ കളക്ടർ മുഖേന കൈമാറിയ ഭൂമി ഗുണഭോക്താക്കൾക്ക് വിതരണം ആരംഭിച്ചിട്ടില്ല. പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് താമസിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ലില്ലിക്കുട്ടി അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |