കോഴിക്കോട്: പണിക്കർ സർവീസ് സൊസൈറ്റി ജില്ലാ സമ്മേളനത്തിന് തളി എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ സമാപനമായി. ദേശീയ കോർപ്പറേഷൻ രൂപീകരിക്കണം, കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി ദേശീയ കോർപ്പറേഷൻ സ്ഥാപിക്കണം, കണിയാർ വിഭാഗത്തെ ക്രീമിലെയറിൽ നിന്ന് പൂർണമായും ഒഴിവാക്കി കേന്ദ്രം നടപ്പാക്കുന്ന മൈക്രോ ക്രെഡിറ്റ് പദ്ധതികൾ പിന്നോക്ക വിഭാഗത്തിലെ വനിതകൾക്ക് കൂടി നൽകി മുഖ്യധാരയിലെത്തിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സമ്മേളനം മുന്നോട്ടുവെച്ചത്.
ജില്ലാ സമ്മേളനം സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ.മുരളീധരൻ പണിക്കർ ഉദ്ഘാടനം ചെയ്തു. ദേവരാജൻ തച്ചറക്കൽ അദ്ധ്യക്ഷത വഹിച്ചു. കണിയാർ ജ്യോതി ദ്വൈമാസിക ബീന ഗിരീഷ് പുത്തഞ്ചേരി പ്രകാശനം ചെയ്തു. മിഥുൻ പണിക്കർ ഏറ്റുവാങ്ങി.ഫോട്ടോ അനാഛാദനം ജനറൽ സെക്രട്ടറി ഇ.എം.രാജാമണി നിർവഹിച്ചു.എം.ബി.സി.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനീഷ്, എം.അജയൻ പണിക്കർ ,എം പി .വി ജീഷ് പണിക്കർ ,വി ,കൃഷ്ണ കുമാർ, കെ ,ഷൈനു, ചെലവൂർ ഹരിദാസ് പണിക്കർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി മാടത്തിങ്കൽ വിനോദ് കുമാർ സ്വാഗതം പറഞ്ഞു. .ഉച്ചയ്ക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം ശോഭ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിച്ചു. അറിൽ പണിക്കർ ,മൂലയിൽ മനോജ് പണിക്കർ ,കെ.ജെ ബിന്ദു., സന്ദീപ് പണിക്കർ എന്നിവർ നേതൃത്വം നൽകിയ കലാപരിപാടികളോടെ സമ്മേളനം സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |