കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എം.പി.ഇ.എസ് പ്രോഗ്രാമിന് അപേക്ഷിക്കാം. അവസാന തീയതി 22. ഏതെങ്കിലും സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കോടെ ഫിസിക്കൽ എജ്യൂക്കേഷനിൽ ബിരുദം (ബി.പി.ഇ, ബി.പി.എഡ്, ബി.പി.ഇ.എസ്.) നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം ജൂലായ് ഒന്നിന് 28 വയസിൽ താഴെയായിരിക്കണം. ഏപ്രിൽ, മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 31.08.2022ന് മുമ്പായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2463380.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |