പത്തനംതിട്ട : ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൽ പി.എം.എ.വൈ ഗുണഭോക്തൃസംഗമവും ബോധവൽക്കരണവും സംഘടിപ്പിച്ചു. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.അന്നമ്മ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആതിര ജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സാലി ലാലു പുന്നക്കാട്, ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. സന്തോഷ്, ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ്, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സാം പി തോമസ്, സാറാമ്മ ഷാജൻ, കെ.ആർ അനീഷ, ശ്രീവിദ്യ, അജി അലക്സ്, ജിജി ചെറിയാൻ മാത്യു, പി.എം.എ.വൈ ഗുണഭോക്താക്കൾ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ചെലവു കുറഞ്ഞഭവന നിർമാണം എന്ന വിഷയത്തിൽ പുനലൂർ ഹാബിറ്റാറ്റ് പ്രോജക്ട് എൻജിനീയർ നവീൻലാൽ ബോധവൽക്കരണ ക്ലാസ് എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |