തൃശൂർ: കേരള പൊലീസ് അക്കാഡമിയിൽ ഐ.ജി.പി ട്രെയിനിംഗായി കെ.പി. ഫിലിപ്പ് ചാർജ്ജെടുത്തു. ഐ.ജി.പി ട്രെയിനിംഗായിരുന്ന സേതുരാമൻ ഇന്റലിജന്റ്സ് ഐ.ജിയായി സ്ഥലം മാറിയ ഒഴിവിലാണ് അദ്ദേഹം ചാർജ്ജെടുത്തത്. 1988ൽ സർക്കിൾ ഇൻസ്പക്ടറായി സർവീസിൽ കയറി പയ്യന്നൂർ, ശ്രീകണ്ഠപുരം, തളിപ്പറമ്പ്,കണ്ണൂർ ടൗൺ, തലശ്ശേരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു.
ഡിവൈ.എസ്.പിയായി കട്ടപ്പന, വടകര, തലശ്ശേരി സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ കാസർകോടും, വയനാടും പ്രവർത്തിച്ചിട്ടുണ്ട്. എസ്.പി ക്രൈംബ്രാഞ്ച്, ഡി.ഐ.ജി കോസ്റ്റൽ സെക്യൂരിറ്റി, അഡീഷണൽ കമ്മിഷണർ ഒഫ് പൊലീസ് കൊച്ചി സിറ്റി, ഐ.ജി.പി ക്രൈംബ്രാഞ്ച് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |