കോഴിക്കോട്: തളി മഹാക്ഷേത്രം ഉത്സവത്തിന് നാളെ രാത്രി 8.30ന് കൊടിയേറും. 21 വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സാമൂതിരി രാജ കെ.സി.ഉണ്ണി അനുജൻ രാജ അദ്ധ്യക്ഷത വഹിക്കും. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാര്യർ മുഖ്യാതിഥിയാകും. കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ്, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി തുടങ്ങിയവർ പ്രസംഗിക്കും. ക്ഷേത്രംതന്ത്രിമാരായ ബ്രഹ്മശ്രീ ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടും ബ്രഹ്മശ്രീ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടും ഉത്സവ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.വാർത്താസമ്മേളനത്തിൽ തളി ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ ബി.മനോജ് കുമാർ, അഡ്വ.ഗോവിന്ദ് ചന്ദ്രശേഖർ, പ്രദീപ് കുമാർ രാജ, ബാലകൃഷ്ണൻ ഏറാടി, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |