SignIn
Kerala Kaumudi Online
Thursday, 19 September 2024 1.29 AM IST

കേരളാ ഗെയിംസ് ഫോട്ടോ വണ്ടിക്ക് കണ്ണൂരിൽ സ്വീകരണം നൽകി

Increase Font Size Decrease Font Size Print Page
photovandi
കേരളാഗെയിംസ് ഫോട്ടോ വണ്ടിക്ക് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നല്‍കിയ സ്വീകരണം കോര്‍പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ച് കേരളത്തിന്റെ കായിക ചരിത്രം വിളിച്ചോതുന്ന അപൂർവചിത്രങ്ങളുമായി കോഴിക്കോട് നിന്നും പ്രയാണമാരംഭിച്ച കേരള ഗെയിംസ് ഫോട്ടോ വണ്ടിക്ക് കണ്ണൂരിൽ സ്വീകരണം നൽകി.
ഫോട്ടോ വണ്ടിയുടെ ജില്ലാ പര്യടനം സ്റ്റേഡിയം കോർണറിൽ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപള്ളി, കെ.വി. സുമേഷ് എന്നിവർ മുഖ്യാതിഥികളായി. ജില്ലാ ഒളിമ്പിക് ഗെയിംസ് വർക്കിംഗ് ചെയർമാൻ ഷാഹിൻ പള്ളിക്കണ്ടി ചടങ്ങിൽ അദ്ധ്യക്ഷനായി. പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ്, ജില്ലാ ഒളിമ്പിക് ഗെയിംസ് ട്രഷറർ യു.പി ഷബിൻ കുമാർ, ഒളിമ്പിക് ഗെയിംസ് കമ്മിറ്റി കോർഡിനേറ്റർ പി.പി മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.
കേരള മീഡിയ അക്കാഡമി, കേരള പത്രപ്രവർത്തക യൂണിയൻ, കേരള ഒളിമ്പിക് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പ്രദർശന പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. 13 ദിവസങ്ങളിലായി കേരളത്തിലെ 14 ജില്ലകളിലൂടെ കടന്നു പോകുന്ന ഫോട്ടോ വണ്ടിയുടെ പര്യടനം 28ന് തിരുവനന്തപുരത്ത് സമാപിക്കും. കേരള കായികരംഗത്തിന്റെ കുലപതി ജി.വി. രാജയുടെ ചിത്രം, രാജ്യത്തിന് കേരളം സംഭാവന ചെയ്ത ഏക്കാലത്തെയും മികവുറ്റ താരം ഒളിമ്പ്യൻ പി.ടി. ഉഷയുടെ ചിത്രം തുടങ്ങി സംസ്ഥാനത്തിന്റെ കായിക ഭൂപടത്തിൽ ഒഴിച്ചു നിറുത്താൻ കഴിയാത്ത ഒരുപിടി താരങ്ങളുടെ അപൂർവ്വ ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്ര ഫോട്ടോഗ്രാഫർമാർ പകർത്തിയ കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും അവിസ്മരണീയ ചിത്രങ്ങളും പ്രദർശനത്തിൽ കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, GAMES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.