@ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് ഇന്ന് ജില്ലയിൽ തുടക്കം. വൈകീട്ട് വൈകീട്ട് ആറിന് ബീച്ചിലെ തുറന്ന വേദിയിൽ ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി 'എന്റെ കേരളം ' പ്രദർശന വിപണന മേള ഇന്ന് ആരംഭിക്കും. വൈകീട്ട് നാലിന് മുതലക്കുളം മുതൽ ബീച്ചുവരെ നടക്കുന്ന വിളംബര ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കമാവുക. ഏപ്രിൽ 26 വരെയാണ് മെഗാ പ്രദർശന വിപണന മേള. വിവിധ വകുപ്പുകളുടെ 200ഓളം സ്റ്റാളുകൾ മേളയിലുണ്ടാവും. പ്രവേശനം സൗജന്യമാണ്.
എല്ലാദിവസവും വൈകീട്ട് പ്രമുഖ കലാകാരന്മാരുടെ പരിപാടികളുണ്ടായിരിക്കും. 19ന് വൈകീട്ട് അഞ്ചിന് അനീഷ് മണ്ണാർക്കാടിന്റെ നേതൃത്വത്തിൽ നാടൻ കലാരൂപങ്ങളും രാത്രി എട്ടിന് ബംഗാളി സംഗീതജ്ഞൻ പണ്ഡിറ്റ് സുഖദോ ബാദുരിയുടെ ഗസലും അരങ്ങേറും. 20ന് രാത്രി 7.30ന് ഗായകൻ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക സംഗീത പരിപാടി. 21ന് രാത്രി 7.30ന് ഗായിക സിതാരയുടെ നേതൃത്വത്തിൽ പ്രൊജക്ട് മലബാറിക്കസ് സംഗീതനിശ അരങ്ങേറും. 22ന് വൈകീട്ട് പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ ട്രിപ്പിൾ തായമ്പകയും തുടർന്ന് ചെങ്ങന്നൂർ ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ഗാനയമുന വീണ്ടും പ്രത്യേക സംഗീത പരിപാടിയും അവതരിപ്പിക്കും.
സിനിമാതാരം ഹരീഷ് കണാരനും സംഘവും അവതരിപ്പിക്കുന്ന ഉത്സവരാവ് 23ന് വൈകീട്ട് 7.30നും കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന ഇശൽ നിലാവ് 24ന് വൈകീട്ട് 7.30നും അരങ്ങേറും. 25ന് വൈകീട്ട് 7ന് സുകന്യ സുനിലിന്റെ മോഹിനിയാട്ടവും തുടർന്ന് സൂര്യഗായത്രി വെന്നിയൂർ കറ്റ എന്ന പേരിൽ അവതരിപ്പിക്കുന്ന നാടൻ പാട്ടും ദ്യശ്യാവിഷ്കാരവുമുണ്ടാകും. സമാപന ദിവസമായ 26ന് രാത്രി 8ന് മസാല കോഫി ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് . ഉദ്ഘാടന ദിവസമൊഴികെ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |