SignIn
Kerala Kaumudi Online
Thursday, 19 September 2024 4.36 AM IST

അതിഥി തൊഴിലാളികൾക്കായി ഗസ്റ്റ് ആപ്പ് ഒരുങ്ങി

Increase Font Size Decrease Font Size Print Page
app

പത്തനംതിട്ട : അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷന് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനായ ഗസ്റ്റ് ആപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
ഉദ്ഘാടനവേദിയിൽ ഗസ്റ്റ് ആപ്പിൽ രജിസ്റ്റർ ചെയ്ത അതിഥിതൊഴിലാളികൾക്ക് ഐഡി കാർഡ് വിതരണം ചെയ്തു. ബോർഡിലെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാർക്കും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കും തൊഴിലിടങ്ങളിൽ നേരിട്ട് ചെന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം ആപ്പിൽ ഒരുക്കിയിട്ടുണ്ട്. മുഴുവൻ അതിഥി തൊഴിലാളികളേയും പദ്ധതിയിൽ അംഗമാക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം രജിസ്റ്റർ ചെയ്യുമ്പോൾ തൊഴിലാളികളുടെ വാട്‌സ് ആപ്പ് നമ്പറിൽ ഐ.ഡി കാർഡ് ലഭിക്കും. ഗസ്റ്റ് ആപ്പിലൂടെ തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കാൻ ട്രേഡ് യൂണിയൻ ഭാരവാഹികളോടും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളോടും കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ വി.ശശികുമാർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.