SignIn
Kerala Kaumudi Online
Friday, 20 September 2024 12.02 PM IST

സ്വാ​ത​ന്ത്ര്യം​ ​നേ​ടി​ത്ത​ന്ന​വ​ർ​ക്കും കാ​ത്തു​സൂ​ക്ഷി​ച്ച​വ​ർ​ക്കും​ ​ആ​ദ​ര​വ്

Increase Font Size Decrease Font Size Print Page
ks
കോ​ഴി​ക്കോ​ട് ​മാ​രാ​ർ​ജി​ ​ഭ​വ​നി​ൽ​ ​ന​ട​ന്ന​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​സ്മൃ​തി​ ​പൂ​ർ​വ​ ​സൈ​നി​ക​രെ​ ​ആ​ദ​രി​ക്ക​ൽ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെയും സാമൂഹ്യനീതി പക്ഷാചരണ സമാപനത്തിന്റെയും ഭാഗമായി ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരസേനാനികളെയും പൂർവസൈനികരെയും ആദരിച്ചു. സ്വാതന്ത്ര്യസമര സേനാനിയും സർവോദയ പ്രവർത്തകനുമായ തായാട്ട് ബാലനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഷാളണിയിച്ച് ആദരിച്ചു. കാർഗിൽ യുദ്ധ രക്തസാക്ഷി ക്യാപ്റ്റൻ വിക്രമിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ പിതാവ് റിട്ട. കേണൽ പി.കെ.പി. വിശ്വനാഥ പണിക്കരെയും ആദരിച്ചു. തുടർന്ന് മാരാർജി ഭവനിൽ നടന്ന പൂർവസൈനികരെ ആദരിക്കുന്ന ചടങ്ങ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. മോഹനൻ, ഇ. പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. വിജയലക്ഷ്മി, സംസ്ഥാന സമിതി അംഗം രമണിഭായ്, പൂർവ സൈനികസേവാ പരിഷത്ത് ജില്ലാ രക്ഷാധികാരി കേണൽ ഗോപി, ദക്ഷിണ ഭാരത സംഘടനാ സെക്രട്ടറി കെ. വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറി പി. അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു. ഉള്ളിയേരിയിൽ നിർമ്മിക്കുന്ന യുദ്ധസ്മാരകത്തിന്റെ മാതൃകാചിത്രം ചടങ്ങിൽ കെ. സുരേന്ദ്രൻ പ്രകാശനം ചെയ്തു. ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, ഹരിദാസ് പൊക്കിണാരി, ടി. ചക്രായുധൻ, ശശിധരൻ നാരങ്ങയിൽ, അഡ്വ. രമ്യാ മുരളി, ബി.കെ.പ്രേമൻ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.