പത്തനംതിട്ട : മലയാലപ്പുഴ മുസലിയാർ എൻജിനീയറിംഗ് കോളേജിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സ്വാഗതസംഘം ഓഫീസ് മന്ത്രി ആന്റണി രാജു പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. സ്വാഗത സംഘം ചെയർമാൻ രാജു എബ്രഹാം മുഖ്യഅതിഥി ആയിരുന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സി.എൻ.രാജേഷ്, സ്വാഗതസംഘം രക്ഷാധികാരി പി.ആർ. പ്രസാദ്, ഫുഡ് കമ്മറ്റി ചെയർമാൻ സലിം, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ, ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി അമൃത് രാജ്, എൻ.പി. ഗോപാലകൃഷ്ണൻ, ശിവാനന്ദൻ, എം.ജി.രവി, പ്രൊഫ.ശരത് രാജ്, പ്രൊഫ.നവീൻ കോശി, പ്രൊഫ.എസ്.പി.അനീഷ്, സ്വാഗതസംഘം ഭാരവാഹികളായ മലയാലപ്പുഴ മോഹനൻ, റോബിൻ വിളവിനാൽ, വർഗീസ് മുളയ്ക്കൽ, രാജു നെടുമ്പ്രം, ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ കോച്ച് തങ്കച്ചൻ പി.ജോസഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |