ഫറോക്ക്: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ സംയോജന സാധ്യതകളെക്കുറിച്ച് ഏകദിന ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രവി പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ടി.കെ.ഷൈലജ , എ.പി.സെയ്താലി , റംല പുത്തലത്ത് എന്നിവർ പ്രസംഗിച്ചു. കടലുണ്ടി ഒളവണ്ണ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുത്തു. കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസർ ടി.എം മുഹമ്മദ് ജാ ക്ലാസെടുത്തു. ബി.ഡി.ഒ ടി.ചന്ദ്രൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |