പത്തനംതിട്ട : മേക്കൊഴൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് രൂപതാ അദ്ധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്കും യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്കും സ്വീകരണം. 3.30ന് ദേവാലയ കൂദാശ. 5.30ന് കൃതഞ്ജതാബലി , ആദ്യ കുർബാന സ്വീകരണം. 30ന് രാവിലെ 8.30ന് ഫാ.സുബിൻ ബാബു കളീയ്ക്കലിന്റെ പ്രഥമ ദിവ്യബലി അർപ്പണം നടക്കും. തുടർന്ന് 10.30ന് അനുമോദന സമ്മേളനം. ഒന്നിന് രാവിലെ 8ന് കുർബാന, 3ന് വൈകിട്ട് 6ന് കൂർബാന , 4ന് രാവിലെ 8ന് ചെമ്പ് പ്രതിഷ്ഠ, വൈകിട്ട് 6ന് കുർബാന, 5ന് വൈകിട്ട് 5.30ന് കുർബാന, മെഴുകുതിരി പ്രദക്ഷിണം, തുടർന്ന് ചെമ്പെടുപ്പ് റാസ. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ തോമസ് എബ്രഹാം, കൺവീനർ ജോർജ് യോഹന്നാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |