കൊല്ലം: യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് വിദ്യാഭ്യാസം സാദ്ധ്യമാക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും ഇ - മെയിൽ നിവേദനം നൽകി.
യുദ്ധ സാഹചര്യത്തിൽ മെഡിക്കൽ വിദ്യാർത്ഥികളെ നാട്ടിലേയ്ക്ക് എത്തിച്ചെങ്കിലും തുടർ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടില്ല. തങ്ങളുടേതല്ലാത്ത പ്രശ്നങ്ങൾ കാരണം നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്ന വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം സംബന്ധിച്ച് സർക്കാർ തീരുമാനം കൈകൊള്ളാത്തതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വിഷമഘട്ടത്തിലാണ്. വിദേശകാര്യ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി തീരുമാനം കൈക്കൊണ്ട് വിദ്യാർത്ഥികളുടെ തുടർ പഠനത്തിനുള്ള സാഹചര്യം ഒരുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |