SignIn
Kerala Kaumudi Online
Thursday, 19 September 2024 6.41 AM IST

പത്തനംതിട്ടയിൽ ഗതാഗത നിയന്ത്രണം

Increase Font Size Decrease Font Size Print Page
signal

പത്തനംതിട്ട : ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരത്തിൽ ഉച്ചയ്ക്ക് ശേഷം ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ അറിയിച്ചു. വടശ്ശേരിക്കര - റാന്നി ഭാഗത്തുനിന്ന് തിരുവനന്തപുരം, അടൂർ ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കുമ്പഴ വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി തിരികെ കുമ്പഴ മല്ലശ്ശേരി മുക്ക്, പ്രമാടം വാഴമുട്ടം
ഓമല്ലൂർ വഴി പോകേണ്ടതാണ്. വടശ്ശേരിക്കര - റാന്നി ഭാഗത്തുനിന്ന് അടൂർ തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുമ്പഴ,മല്ലശ്ശേരി പ്രമാടം, വാഴമുട്ടം ഓമല്ലൂർ വഴി പോകണം. വടശ്ശേരിക്കര - റാന്നി എന്നിവിടങ്ങളിൽ നിന്ന് പത്തനംതിട്ടയ്ക്ക് വരുന്ന പ്രൈവറ്റ് ബസുകൾ കുമ്പഴ വഴി പ്രൈവറ്റ് സ്റ്റാൻഡിലെത്തി തിരികെ കുമ്പഴ വഴി പോകേണ്ടതാണ്. ഓമല്ലൂർ ഭാഗത്തുനിന്ന് റാന്നി, വടശേരിക്കര എന്നീ സ്ഥലങ്ങളിലേക്ക് പോകേണ്ടവ ഓമല്ലൂർ വാഴമുട്ടം മല്ലശ്ശേരിമുക്ക്, കുമ്പഴ വഴി യാത്ര തുടരണം. ഓമല്ലൂർ നിന്ന് ചെങ്ങന്നൂർ
ഭാഗത്തേക്ക് പോകേണ്ടവ ഓമല്ലൂർ കുരിശ്ശടി തൈക്കുറ്റി മുക്ക്, ഇലവുംതിട്ട, മൂലൂർ വഴി തെക്കേമലയിൽ എത്തി പോകണം. ഓമല്ലൂർ നിന്ന് കോഴഞ്ചേരി തിരുവല്ല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഓമല്ലൂർ കുരിശ്ശടി തൈക്കുറ്റി മുക്ക്, ഇലവുംതിട്ട, മൂലൂർ, തെക്കേമല വഴി യാത്രചെയ്യണം. അടൂർ ഭാഗത്തുനിന്ന് പത്തനംതിട്ടയ്ക്ക് വരുന്ന പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബസുകൾ ഓമല്ലൂർ വാഴമുട്ടം മല്ലശ്ശേരിമുക്ക് വഴി പത്തനംതിട്ടയിലേക്ക് വരേണ്ടതും
ഇതുവഴി തിരികെ പോകേണ്ടതുമാണ്. തിരുവല്ല - കോഴഞ്ചേരി ഭാഗത്തുനിന്നും പത്തനംതിട്ടയ്ക്ക് വരുന്ന പ്രൈവറ്റ് കെ.എസ്.ആർ.ടി.സി ബസുകൾ കോഴഞ്ചേരി, കടമ്മനിട്ട, നാരങ്ങാനം, മേലേവെട്ടിപ്രം ഡി.പി.ഓ ജംഗ്ഷൻ വഴി പത്തനംതിട്ട സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരികെ ഈവഴി തന്നെ പോകേണ്ടതുമാണ്. തിരുവല്ല - കോഴഞ്ചേരി ഭാഗത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും കോഴഞ്ചേരി, കടമ്മനിട്ട, നാരങ്ങാനം മേലേവെട്ടിപ്രം വഴി എത്തേണ്ടതാണ്. തെക്കേമല ഭാഗത്ത് നിന്ന് അടൂർ, തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ടവ തെക്കേമല, കിടങ്ങന്നൂർ, കുളനട വഴി പോകേണ്ടതാണ്. തിരുവല്ല - കോഴഞ്ചേരി നിന്ന് പത്തനാപുരം - പുനലൂർ ഭാഗത്തേക്ക് വരുന്നവ കോഴഞ്ചേരി, കടമ്മനിട്ട, നാരങ്ങാനം, മൈലപ്ര പഞ്ചായത്തുപടി കുമ്പഴ വഴി പോകേണ്ടതാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.