പത്തനംതിട്ട : ലിംഗ സമത്വം ഉറപ്പാക്കുന്നതിനും ട്രാൻസ്ജെൻഡർമാരെ പൊതുധാരയിലേക്ക് എത്തിക്കുന്നതിനുമായി ഡി.വൈ.എഫ്.എെ ഇതാദ്യമായി ഒരു ട്രാൻസ്ജെൻഡറെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി. കോട്ടയം ജില്ലയിൽ നിന്ന് എത്തിയ ട്രാൻസ്ജെൻഡർ പ്രതിനിധി ലയ മരിയ ജെയ്സൺ ആണ് സംസ്ഥാന സമിതിയിലുള്ളത്. ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയിലെത്തി മാസങ്ങൾ പിന്നിടും മുമ്പാണ് സംസ്ഥാന സമ്മേളന പ്രതിനിധിയായത്. 2019ൽ ഡി.വൈ.എഫ്.ഐ പ്രാഥമിക അംഗത്വം നേടിയ ലയ ചങ്ങനാശേരി ഇത്തിത്താനം സ്വദേശിയാണ്. തിരുവനന്തപുരം സോഷ്യൽ വെൽഫെയർ ബോർഡിൽ ഇ സ്ക്വയർ ഹബ് പ്രോജക്ടിൽ കമ്പ്യൂട്ടർ അസിസ്റ്റന്റായി ജോലിചെയ്യുന്നു.
'' ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക യൂണിറ്റുകൾ രൂപീകരിച്ച് സമൂഹത്തിന്റെ മുൻനിരയിലേക്കെത്താൻ സഹായം ചെയ്യുന്ന പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ. സംഘടനയുടെ ഭാഗമായ ശേഷം ബന്ധുക്കൾക്കിടയിലും സമൂഹത്തിലും തന്നോടുള്ള പെരുമാറ്റത്തിൽ വ്യത്യാസം വന്നിട്ടുണ്ട്.
ലയ മരിയ ജെയ്സൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |