തൃശൂർ: സാർവദേശീയ തൊഴിലാളിദിനത്തിൽ നൊടെങ്ങും റാലികളും സമ്മേളനവും നടന്നു. ഇടതുപക്ഷ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മണ്ഡലം കേന്ദ്രങ്ങളിൽ മേയ്ദിന റാലിയും സമ്മേളനങ്ങളും നടന്നു. തൃശൂർ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എം. രാധാകൃഷ്ണൻ (എ.ഐ.ടി.യു.സി) അദ്ധ്യക്ഷനായി.
സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, എം.കെ. തങ്കപ്പൻ (ടി.യു.സി.ഐ), എ.എസ്. രാധാകൃഷ്ണൻ (എച്ച്.എം.കെ.പി), എൻ.ആർ. സുകുമാരൻ (എൻ.എൽ.സി), എ. സിയാവുദ്ദീൻ, ടി. സുധാകരൻ, എം.ആർ. രാജൻ, ദീപക് വിശ്വനാഥൻ (സി.ഐ.ടി.യു) എന്നിവർ സംസാരിച്ചു.
മണ്ണുത്തിയിൽ നടന്ന മേയ്ദിന റാലിക്ക് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. രാജൻ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗം സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. പി .ഡി. റെജി അദ്ധ്യക്ഷനായി.
ചേർപ്പിൽ മേയ് ദിന റാലിയും പൊതുയോഗവും എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. സന്തോഷ് അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ, പി.വി. അശോകൻ, പി. ചന്ദ്രൻ, ജയകൃഷ്ണൻ, ഇ.എസ്. പ്രതീഷ്, രവി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |