തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് ( ഐ.എൻ.ടി.യു.സി ) 75-ാം വർഷത്തിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായി നാളെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി ഓഫീസിനായി പരുത്തിക്കുഴിയിൽ സജ്ജമായിരിക്കുന്ന കെ. കരുണാകരൻ സ്മാരക മന്ദിരോദ്ഘാടനവും ഇതൊടൊപ്പം നടക്കും. നാളെ രാവിലെ 11ന് പരുത്തിക്കുഴിയിൽ നടക്കുന്ന മന്ദിരോദ്ഘാടനവും ഉച്ചയ്ക്ക് 12ന് കോവളം ഹോട്ടൽ ഉദയസമുദ്രയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ ഉദ്ഘാടനവും രാഹുൽ ഗാന്ധി എം.പി നിർവഹിക്കും. കോൺഗ്രസ് - ഐ.എൻ.ടി.യു.സി. ദേശീയ - സംസ്ഥാന നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ ഐ.എൻ.ടി.യു.സി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |