SignIn
Kerala Kaumudi Online
Thursday, 19 September 2024 2.48 AM IST

ഭക്ഷണശാലകളിൽ പരിശോധന; 5 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Increase Font Size Decrease Font Size Print Page
food
പരിശോധന

കോഴിക്കോട് : കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നഗര പരിധിയിലെ വിവിധ സ്ഥലങ്ങളിലെ ഭക്ഷണശാലകളിൽ തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗശൂന്യവുമായ മാംസം ഉൾപ്പെടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ന്യൂനത കണ്ടെത്തിയ ഒരു സ്ഥാപനം താത്ക്കാലികമായി പൂട്ടി. അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

എരഞ്ഞിപ്പാലം, കാരപ്പറമ്പ്, ഈസ്റ്റ് ഹിൽ, വെസ്റ്റ് ഹിൽ, പുതിയങ്ങാടി, കോർപ്പറേഷൻ പരിസരം, സൗത്ത് ബീച്ച്, അരീക്കാട്, മോഡേൺ ബസാർ , മാങ്കാവ്, ബീച്ച് ആശുപത്രി പരിസരം എന്നിവിടങ്ങളിലായി 18 സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും ഇതിൽ ന്യൂനതകൾ കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

കോർപ്പറേഷൻ ഓഫീസിന് സമീപത്തെ പപ്പാസ് ആൻഡ് മമ്മാസ് എന്ന സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. പരിശോധന നടത്തിയ കാരപ്പറമ്പിലെ ഹോട്ട് ബൺസ്, ബീച്ചിലെ പപ്പാസ് ആൻഡ് മമ്മാസ് എന്നിവിടങ്ങളിൽ നിന്ന് 35 കിലോഗ്രാം പഴകിയതും ഉപയോഗയോഗ്യമല്ലാത്തതും കാലാവധി കഴിഞ്ഞതുമായ മാംസം പിടിച്ചെടുത്തുനശിപ്പിച്ചു. പരിശോധനയിൽ പ്രധാനമായും ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരം, ശുചിത്വം മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമത, കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കൽ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകളുടെയും ഉപയോഗം തടയൽ എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി.

സംസ്ഥാനത്ത് ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ചതിന്റെ പശ്ചാത്തലത്തിൽ ഷവർമ്മ ഉൾപ്പെടെയുള്ള ഭക്ഷണപദാർത്ഥങ്ങൾ, ഐസ് ക്രീം, മറ്റു ശീതളപാനീയങ്ങൾ എന്നിവ നിർമ്മിക്കുകയും ശേഖരിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന മുഴുവൻ കച്ചവടസ്ഥാപനങ്ങളിലും പ്രത്യേക പരിശോധന നടത്തുന്നുണ്ട്.

വരും ദിവസങ്ങളിലും അതാത് സർക്കിൾ, സോണൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ അതാത് സർക്കിൾ, സോണൽ പരിധിയിലും നൈറ്റ്, ഹോളിഡേ, സ്‌പെഷ്യൽ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ മുഴുവൻ നഗരസഭാ പ്രദേശങ്ങളിലും കർശനമായ പരിശോധനകൾ നടത്തുമെന്ന് കോർപ്പറേഷൻ സെകട്ടറി കെ.യു. ബിനി അറിയിച്ചു. തിങ്കളാഴ്ച നടന്ന പരിശോധനയ്ക്ക് ഹെൽത്ത് സൂപ്പർവൈസർ പി. ഷജിൽ കുമാർ നേതൃത്വം നൽകി. സ്‌ക്വാഡിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.കെ.മനൂജ്, എൻ.ജെ.ഫ്രാൻസിസ്, ഡ്രൈവർ കുമാരൻ എന്നിവരും അംഗങ്ങളായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.