പൂച്ചാക്കൽ: എസ് എൻ ഡി പി യോഗം 608-ാം നമ്പർ അരൂക്കുറ്റി ശാഖയിലെ 2-ാം നമ്പർ വയൽവാരം ശ്രീനാരായണ കുടുംബ യൂണിറ്റിന്റെ 20-ാമത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ശാഖ സെക്രട്ടറി ഇൻ ചാർജ് സി.എസ്.സുനിൽകുമാർ അദ്ധ്യക്ഷനായി. യൂണിറ്റ് കൺവീനർ പി.സതീശൻ സ്വാഗതം പറഞ്ഞു. യൂത്ത് മൂവ്മെൻറ് ചേർത്തല യൂണിയൻ കൗൺസിലർ കെ.ടി.ശ്യാം ഉദ്ഘാടനം ചെയ്തു. മനോജ് മാവുങ്കൽ ഗുരുദേവ പ്രഭാഷണം നടത്തി.റിപ്പോർട്ടും കണക്കും കൺവീനർ അവതരിപ്പിച്ചു. ശ്രീമാത്താനം ദേവസ്വം പ്രസിഡന്റ് മോഹനൻ , കൺവീനർ സി.എസ്.സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി നിഷ രതീഷ് ( കൺവീനർ) മിനി അനിൽകുമാർ (ജോയിന്റ് കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |