കോഴിക്കോട്: ഉസ്താദ് സി.എം.എം ഗുരുക്കൾ അനുസ്മരണവും പുരസ്കാര ദാനവും ആറിന് നടക്കും.
ചെലവൂർ എസ്.ഡി.കെയിൽ വൈകീട്ട് 7.30ന് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഡോ.സി.സുരേഷ് കുമാറിന് ഉസ്താദ് സി.എം.എം മെമ്മോറിയൽ ദിഷക് പ്രതിഭ അവാർഡും കെ.കെ.ഭാസ്കരൻ ഗുരുക്കൾക്ക് ആയോധന പ്രതിഭാ അവാർഡും സമ്മാനിക്കും. എ.എച്ച്.എം.എ സൈനിക മിത്രം പദ്ധതി ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്യും.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും ശാഫിദവാഖാനയുടെ ലോഗോ പ്രകാശനവും ഡോ.എം.പി.അബ്ദുസമദ് സമാദാനി എം.പി നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ഡോ.സഹീർ അലി, ഡോ.മനോജ് കാളൂർ, എ.മൂസഹാജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |