കൊച്ചി: സിൽവർ ലൈനിന് വോട്ടില്ല എന്ന മുദ്രാവാക്യമുയർത്തി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ കെ- റെയിൽ വിരുദ്ധ കൺവൻഷൻ തീരുമാനിച്ചു. കേരളത്തെ സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹികവുമായി തകർക്കുന്ന പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്ന പിണറായി വിജയൻ സർക്കാരിന് തിരിച്ചടി നൽകാൻ തിരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്ന് വോട്ടർമാരോട് അഭ്യർത്ഥിക്കും. കെ-റെയിലിനെ എതിർക്കുന്ന എല്ലാ സംഘടനകളുമായും യോജിച്ച് പ്രചാരണം നടത്തും.
കൂടംകുളം സമരനായകൻ ഡോ.എസ്.പി. ഉദയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. പദ്ധതി നിറുത്തിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ-റെയിൽ വിരുദ്ധ ജനകീയ സമരസമിതി ചെയർമാൻ എം.പി ബാബുരാജ് പറഞ്ഞു. കേരളം മുഴുവനുമുള്ള സമരസമിതികൾ ഒറ്റക്കെട്ടായി സമരരംഗത്തുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |