കൊല്ലം: 2000 ജനുവരി ഒന്ന് മുതൽ 2022 ജനുവരി 31 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് സീനിയോറിറ്റി നിലനിറുത്തി 31 വരെ രജിസ്ട്രേഷൻ പുതുക്കാം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ നേരിട്ടോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കും അവസരം പ്രയോജനപ്പെടുത്താം. സീനിയോരിറ്റി നഷ്ടമായവർക്കും അപേക്ഷിക്കാം.
രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 1999 ഒക്ടോബർ മുതൽ 2022 ജനുവരി വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്കും ആനുകൂല്യം ലഭിക്കും. www.eemployment.kerala.gov.in എന്ന ലിങ്കിൽ ഓൺലൈനായും രജിസ്ട്രേഷൻ പുതുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |