തൃശൂർ : കേരളത്തിന്റെ ഉയർന്ന രോഗാതുരത സാമൂഹിക പ്രശ്നമായി കണ്ട് സർക്കാർ ഇടപെടണമെന്ന് ഡോ.വി.രാമൻകുട്ടി പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിതശൈലി, മരുന്നുകളോടുള്ള അമിതമായ ആഭിമുഖ്യം, സാമ്പത്തിക പരിമിതി തുടങ്ങിയവയെല്ലാം രോഗാതുരത വർദ്ധിക്കുന്നതിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളാണ്.
സമഗ്രമായ ക്ഷയരോഗ ചികിത്സാപദ്ധതികൾ പലപ്പോഴും ഫലപ്രദമാകാത്തതിന് കാരണം രോഗികൾക്ക് പോഷകസമൃദ്ധമായ ആഹാരത്തിന്റെ അഭാവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഡോ.കെ.വിദ്യാസാഗർ, പ്രൊഫ.എം.ഹരിദാസ്, ശശികുമാർ പള്ളിയിൽ, നിരഞ്ജന മനോജ്, ജില്ലാസെക്രട്ടറി ഒ.എൻ.അജിത് കുമാർ, ട്രഷറർ എ.ബി.മുഹമ്മദ് സഗീർ, മുഹമ്മദ് റാഫി, കെ.പി.രവിപ്രകാശ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |