പഴയങ്ങാടി:പുതിയങ്ങാടി പുതിയ വളപ്പിൽ കരയിലേക്ക് കയറ്റി വച്ച ഫൈബർ വള്ളത്തിനും ഷെഡിനും തീയിട്ടു.കഴിഞ്ഞ ദിവസം രാത്രി 12 മാണിയോടെയാണ് ഷെഡിൽ നിന്ന് തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.പുതിയവളപ്പിലെ സുനിൽ യേശുദാസിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് ഭാഗിഗമായി കത്തി നശിച്ചത് ഇതിന് സമീപത്തുള്ള മത്സ്യം പിടിക്കാൻ ഉപയോഗിക്കുന്ന വല കത്തിയിട്ടില്ല.സമിപത്ത് മദ്യം കഴിച്ചതിൻ്റെ അവശിഷ്ടങ്ങളും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദീകരിക്കാൻ ഫൈബർ വള്ളത്തിന്റെ ഉടമയുടെ വീട്ടുകാർ തയാറായിട്ടില്ല. ഫൈബർ വള്ളത്തിൻ്റെ ഉടമ സംഭവസമയം നാട്ടിൽ ഉണ്ടായിരുന്നില്ല. കോസ്റ്റൽ പൊലീസ് സ്ഥലതെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനു മുമ്പും സമാനമായ സംഭവം ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |