കൊച്ചി: പരിസ്ഥിതി സൗഹൃദ കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസൊരുക്കി എൻ.ഡി.എ. തൃക്കാക്കര നിയോജക മണ്ഡല ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി പാലാരിവട്ടത്താണ് ഓഫീസ് തുറന്നത്. പ്രവർത്തകരെത്തിച്ച ഓല, മുള, ചണച്ചാക്ക് എന്നിവയാണ് ഓഫീസ് നിർമ്മാണത്തിനായി ഉപയോഗിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലം കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണ് പരിസ്ഥിതിയോട് ഇണങ്ങിയ ഓഫീസ് സൗകര്യം ഒരുക്കിയത്. എൻഡിഎയുടെ പരിസ്ഥിതിയോടുള്ള കാഴ്ചപ്പാടാണ് പ്രകൃതി സൗഹൃദ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലൂടെ വ്യക്തമാക്കുന്നതെന്ന് ഓഫീസ് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ഓഫീസിൽ ഓണത്തപ്പൻ
എൻ.ഡി.എയുടെ പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഓണത്തപ്പനും. ഓണം നാളുകളിൽ ഓണത്തപ്പനെ നിർമ്മിച്ച് വരുന്ന വേളാർ സമുദായ അംഗമായ ലീല കളിമണ്ണ് കൊണ്ടാണ് ശിൽപം തീർത്തത്. തുടർന്ന് സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന് ശിൽപം നൽകി. തുടർന്ന് ഓണത്തപ്പനെ ഓഫീസിലെ നിലവിളക്കിനോട് ചേർന്ന് സ്ഥാപിച്ചു. നാല് പതിറ്റാണ്ടിലേറെയായി ഓണത്തപ്പനെ നിർമ്മിച്ച് വരുകയാണ് ലീല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |