തൃശൂർ : സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തിൽ വിജയം മലപ്പുറം ജില്ലയ്ക്ക്. ഫൈനൽ മത്സരത്തിൽ പാലക്കാടിനെ പരാജയപ്പെടുത്തിയാണ് മലപ്പുറം വിജയികളായത്.
മത്സരത്തിൽ ടോസ് നേടിയ പാലക്കാട് ടീം മലപ്പുറം ജില്ലയെ ബാറ്റിംഗിനയച്ച് 37/6 എന്ന സ്കോറിൽ തളച്ചെങ്കിലും പാലക്കാട് ജില്ല 33 റൺസിൽ ഓൾ ഔട്ടായി. കൊല്ലം ജില്ല മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 14 ടീമുകളും ഒരു ഹെഡ് ക്വാർട്ടേഴ്സ് ടീമും അടങ്ങുന്ന 15 ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. സമ്മാനവിതരണം എ.ഡി.എം റെജി.പി.ജോസഫ് നിർവഹിച്ചു. തഹസിൽദാർ ടി.ജയശ്രീ, സ്പോർട്സ് ഓഫീസർ സൈമൺ എം.വി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |