മട്ടാഞ്ചേരി: അന്തർസംസ്ഥാന വാഹനമോഷണ സംഘത്തിലെ ഒരാൾകൂടി മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായി. മോഷ്ടിച്ച വാഹനങ്ങൾ വാങ്ങി തമിഴ്നാട്ടിൽ വില്പന നടത്തിയിരുന്ന തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി ദാമോദരനെയാണ് (30) മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
നേരത്തേ പിടിയിലായ ഫോർട്ടുകൊച്ചി സ്വദേശി ഷിറാസ് മോഷ്ടിക്കുന്ന വാഹനങ്ങൾ ഇയാൾ വാങ്ങി വില്പന നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിൽനിന്ന് മോഷ്ടിച്ച മൂന്ന് ബൈക്കുകളും പ്രതിയുടെ പക്കൽനിന്ന് കണ്ടെടുത്തു. നേരത്തേ ഈ കേസിൽ ഫോർട്ടുകൊച്ചി സ്വദേശി റിൻഷാദിനേയും അറസ്റ്റുചെയ്തിരുന്നു. പശ്ചിമകൊച്ചിയിലെ വാഹനമോഷണക്കേസുകളിൽ തുമ്പുണ്ടാക്കുന്നതിനായി ഡി.സി.പി വി.യു. കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം മട്ടാഞ്ചേരി അസി. കമ്മീഷണർ രൂപീകരിച്ച പ്രത്യേകസംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ കെ.ആർ. രൂപേഷ്, എം.പി. മധുസൂദനൻ, സീനിയർ സിവിൽപൊലീസ് ഓഫീസർമാരായ മേഘനാഥൻ, എഡ്വിൻ റോസ്, കെ.ടി. അനീഷ്, സിവിൽ പൊലീസ് ഓഫീസർ കെ.എ. അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |