കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 80 വയസിനു മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും വോട്ട് ചെയ്യുന്നതിന് പോളിംഗ് ബൂത്തുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി. 80 വയസിനു മുകളിലുള്ളവർ വരിനിൽക്കുന്നത് ഒഴിവാക്കും. എല്ലാ പോളിംഗ് ബൂത്തുകളിലും വീൽചെയർ സൗകര്യം ഒരുക്കും. പ്രായമായവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനായി സന്നദ്ധപ്രവർത്തകരെ ചുമതലപ്പെടുത്തും.
കൊവിഡ് ബാധിതരോ സംശയിക്കുന്നവരോ ആയവർ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് റിട്ടേണിംഗ് ഓഫീസറെയോ തഹസിൽദാറെയോ അറിയിച്ചാൽ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക സൗകര്യം ഒരുക്കും.ഡ്യൂട്ടിയിലുള്ള 60 പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് പോസ്റ്റൽ വോട്ടുള്ളത്. ഇതിനുള്ള നടപടി ക്രമങ്ങളും പൂർത്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |