കോഴിക്കോട് : ജില്ലാ പഞ്ചായത്ത് എഡ്യുകെയർ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള യാത്രയയപ്പും എഡ്യുകെയർ ചങ്ക് മെന്റർമാരെ ആദരിക്കലും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ എൻ.എം.വിമല അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ വി.പി.ജമീല, പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ കെവി.റീന, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ, ഡോ.രാഹുൽ, ഡോ.സുജീറ, അഫ്സൽ, നസീർ നൊച്ചാട്, ഷാജി.വി.സി, രാജലക്ഷ്മി, എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കൻഡറി ആർ.ഡി.ഡി ഷൈലജാദേവി , വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.പി.മിനി ,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓർഡിനേറ്റർ ബി.മധു, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.പി.മുഹമ്മദ് അബ്ബാസ് എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. ഡോ.യു.കെ.അബ്ദുന്നാസർ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |