SignIn
Kerala Kaumudi Online
Thursday, 19 September 2024 2.31 AM IST

ഉൾനാടൻ മീനുകൾ സുലഭം ; നിയമം തെറ്റിച്ചാൽ വലയിൽ

Increase Font Size Decrease Font Size Print Page
fish

തൃശൂർ: കാലവർഷത്തിന് മുമ്പേ ജലസമൃദ്ധമായതോടെ നാട്ടിൻപുറത്തെ പുഴകളിലും കായലുകളിലും മീനുകളുടെ ചാകര. പരിശോധനകളും നടപടികളും കടുത്തിട്ടും വിഷാംശമുള്ള കടൽമീൻ വ്യാപകമാകുന്നതിനാൽ ആവശ്യക്കാരുമേറെ. അതേസമയം, ഉൾനാടൻ മീൻപിടിത്തം അനധികൃതമായും നിയമം ലംഘിച്ചും നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സ്‌ക്വാഡുമായി രംഗത്തിറങ്ങുകയാണ് ഫിഷറീസ് വകുപ്പ്.

ഫിഷറീസ് ഉദ്യോഗസ്ഥരുടെ സംഘം ആഴ്ചയിൽ രണ്ട് ദിവസം പട്രോളിംഗ് നടത്തുന്നുണ്ട്. കാലവർഷം തുടങ്ങുന്നതോടെ ഊത്തപിടുത്തം സജീവമാകുമെന്നതിനാൽ വരുംദിവസങ്ങളിൽ പരിശോധന ശക്തമാകും. കഴിഞ്ഞ മാസങ്ങളിൽ അനധികൃത മീൻപിടിത്തം നടത്തിയ അഞ്ചു പേരിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. നിയമവിരുദ്ധ മീൻപിടിത്തം സംബന്ധിച്ച് പരാതികൾ ഇ മെയിൽ വഴിയും ഫിഷറീസ് വകുപ്പിന് ലഭിക്കുന്നുണ്ട്.

കേരള അക്വാകൾച്ചർ ആൻഡ് ഇൻലാൻഡ് ഫിഷറീസ് ആക്ട് പ്രകാരമാണ് ശിക്ഷ. 15,000 രൂപ വരെ പിഴ ഈടാക്കാം. ആറ് മാസം വരെ തടവും ലഭിക്കും. എന്നാൽ ഭൂരിഭാഗം പേരിൽ നിന്നും പിഴ ഈടാക്കുകയാണ് പതിവ്. പ്രജനനകാലത്തെ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നുണ്ട്. 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടുത്തം വഴി വംശനാശഭീഷണിയിലാണെന്ന് മത്സ്യഗവേഷകരുടെ പഠനം പറയുന്നു.

നിയമവിരുദ്ധമാവരുത്

കണ്ണിവലിപ്പം ഇരുപത് മി.മീറ്ററിൽ കുറവുള്ള വലകൊണ്ടുളള മീൻപിടിത്തം പാടില്ല
വലകൾ പുഴയുടെ കുറുകെയിട്ട് അടച്ചുകെട്ടിയും മീൻ പിടിക്കരുത്
വിഷം കലർത്തിയും മാലിന്യങ്ങൾ ഒഴുക്കിയും കുരുത്തിവെച്ചും പാടില്ല
മത്സ്യങ്ങൾ പ്രജനനത്തിനായി വരുമ്പോഴുളള ഊത്തപ്പിടുത്തവും അരുത്
യന്ത്രച്ചൂണ്ടകൾ ഉപയോഗിച്ച് മീൻ പിടിച്ച് വിൽക്കരുത്
തോട്ടപൊട്ടിക്കൽ, വൈദ്യുത ഉപകരണങ്ങൾ പ്രയാേഗിക്കൽ എന്നിവയരുത്

ലൈസൻസുണ്ടോ ?

മീൻപിടിത്തത്തിന് ഫിഷറീസ് വകുപ്പിന്റെ രജിസ്‌ട്രേഷനും ലൈസൻസും വേണം. അതിന് തൊഴിലാളികൾ ക്ഷേമനിധി ബോർഡ് അംഗത്വത്തിന് അപേക്ഷിക്കണം. തുടർന്ന് രജിസ്‌ട്രേഷനും ലൈസൻസും ഫിഷറീസ് വകുപ്പ് നൽകും.

നാടനെ സംരക്ഷിക്കണം

നാടൻ മത്സ്യങ്ങളിൽ പലതും വംശനാശത്തിന്റെ വക്കിലായതോടെ സർക്കാർ ഇവയെ സംരക്ഷിക്കാൻ പദ്ധതി കൊണ്ടുവന്നിരുന്നു. പ്രളയകാലത്തും നാടൻമീനുകൾക്ക് നാശമുണ്ടായി.

കടൽമീനിനെപ്പോലെ നാടൻമീനുകളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് തുടർച്ചയായി പരിശോധനകൾ നടത്തുന്നതും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതും. കാലവർഷത്തിലും ശക്തമായ പരിശോധനകൾ ഉണ്ടാകും.

അനു രാജ്,
അസി. എക്സ്റ്റൻഷൻ ഓഫീസർ, ഫിഷറീസ്‌

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, FISH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.