പത്തനംതിട്ട : കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് എൻ.ജി.ഒ യൂണിയൻ പ്രവർത്തകർ ജില്ലാ ആസ്ഥാനത്ത് മാർച്ചുനടത്തി. കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പി.എഫ്.ആർ.ഡി നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ മാർച്ചിലും ധർണയിലും ജീവനക്കാർ ഉയർത്തി.
പത്തനംതിട്ട കളക്ടറേറ്റ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം സമാപിച്ചു. ധർണ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാപ്രസിഡന്റ് എസ്.ബിനു അദ്ധ്യക്ഷതവഹിച്ചു. മാർച്ചിന് ജില്ലാ സെക്രട്ടറി ഡി.സുഗതൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ് കുമാർ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ മാത്യു എം.അലക്സ്, എസ്.ലക്ഷ്മിദേവി, ജില്ലാട്രഷറാർ ജി.ബിനുകുമാർ,വൈസ് പ്രസിഡന്റുമാരായ ആർ.പ്രവീൺ, എൽ.അഞ്ജു, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജി.അനീഷ്കുമാർ, ആദർശ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |