കൊച്ചി: വിതരണ വ്യാപാരികളുടെ സംഘടനയായ ഫെഡറേഷൻ ഒഫ് സൗത്ത് ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ സമ്മേളനം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 11.30ന് എറണാകുളം നോർത്ത് പ്രസിഡൻസി ഹോട്ടലിൽ ദേശീയ പ്രസിഡന്റ് സി.എച്ച്.കൃഷ്ണ ഉദ്ഘാടനം ചെയ്യും.
ചില്ലറവ്യാപാര മേഖലയിൽ കുത്തകകൾ ഉയർത്തുന്ന വെല്ലുവിളികൾ, സർക്കാരുകളുടെ വ്യാപാരദ്രോഹ സമീപനം, ജി.എസ്.ടി അപാകതകൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് ഫെഡറേഷൻ ദക്ഷിണേന്ത്യൻ പ്രസിഡന്റ് വി.അയ്യപ്പൻ നായർ, സംസ്ഥാന പ്രസിഡന്റ് എ.മുജീബുർ റഹ്മാൻ, ജനറൽ സെക്രട്ടറി ബിനു മാഞ്ഞാളി എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |