SignIn
Kerala Kaumudi Online
Thursday, 19 September 2024 11.34 AM IST

ഒരുവർഷം ഒരുലക്ഷം സംരംഭം: പത്തനംതിട്ടയിൽ തുടക്കമായി

Increase Font Size Decrease Font Size Print Page
shilpasala

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിക്ക് നഗരത്തിൽ തുടക്കമായി. നഗരസഭാ പരിധിയിൽ പുതിയ വ്യവസായ സംരംഭകർക്ക് മാർഗ നിർദ്ദേശങ്ങൾ നൽകാൻ ശില്പശാല സംഘടിപ്പിക്കും. താലൂക്ക് വ്യവസായ ഓഫീസിന്റെ സഹായത്തോടെ നടക്കുന്ന ശിൽപ്പശാല നഗരസഭാ ടൗൺഹാളിൽ നാളെ രാവിലെ 10 ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്യും. സാദ്ധ്യത സംരംഭങ്ങളെപ്പറ്റിയുള്ള അവബോധവും സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും വായ്പകളും ശില്പശാലയിൽ വിശദീകരിക്കും.

വിവിധ തരം സംരംഭകർക്കായി ആകെ മുതൽമുടക്കിന്റെ 95 ശതമാനം വരെ ലോൺ ആനുകൂല്യം ലഭ്യമാക്കും. വനിതകൾക്ക് സ്വയം തൊഴിൽ പദ്ധതി പ്രകാരം മൊത്തം മുതൽമുടക്കിന്റെ 85 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ഉൽപ്പാദന സേവന മേഖലകൾക്ക് 15 മുതൽ 45 ശതമാനം വരെയാണ് സബ്‌സിഡി. പ്രവാസികൾ,വനിതകൾ, അഭസ്തവിദ്യർ,യുവതീ യുവാക്കൾ തുടങ്ങി നഗരസഭയിൽ പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ സംരംഭകർ ആയവർക്കും ശില്പശാലയിൽ പങ്കെടുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.