കോട്ടയം. അരക്ഷിതാവസ്ഥ നേരിടുന്ന പപ്പട നിർമ്മാണത്തെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താനുള്ള ജി.എസ്.ടി കൗൺസിൽ നിർദേശത്തെ അനുകൂലിക്കുന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കരുതെന്ന് കേരള പപ്പാട് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പി.എ.പ്രഭു (പ്രസിഡന്റ്), പി.വി അഭിലാഷ് (സെക്രട്ടറി), പി.രജീഷ് (ട്രഷറർ), കെ.കെ രഘു (വൈസ് പ്രസിഡന്റ്), പി.എ.അരുൺ കുമാർ (ജോയിന്റ് സെക്രട്ടറി), രജനി ബിനു, അബ്ദുൾ കരീം, പ്രിയ അനിൽകുമാർ, അരുൺ പായിപ്പാട്, പി.ആജീഷ്, പ്രസാദ് തെങ്ങണ എന്നിവരുൾപ്പെട്ട ജില്ലാ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. വി.ടി സിമിൽകുമാർ, പി.ജി.സിദ്ധാർത്ഥൻ എന്നിവരെ സംസ്ഥാന കൗൺസിലിലേയ്ക്കും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |