കൊച്ചി: കേരളാ റോഡ് സുരക്ഷാ അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ റോഡ് അപകട നിവാരണവും അപകടാനന്തര പരിചരണവും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. എറണാകുളം ഐ.എം.എ ഹൗസിൽ നടന്ന ശില്പശാല ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമിതവേഗവും അശ്രദ്ധയുമാണ് റോഡ് അപകടങ്ങൾക്ക് പ്രധാനകാരണമെന്ന് എം.എൽ.എ പറഞ്ഞു. ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, കെ.ആർ.എസ്.എ എക്സിക്യൂട്ടീവ് ഡറക്ടർ ടി. ഇളങ്കോവൻ, കെ.ആർ.എസ്.എ അക്കൗണ്ട് ഓഫീസർ ജയകുമാർ എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷ, അപകടനിവാരണം, നിയമപരിപാലനം തുടങ്ങിയ രംഗത്ത് പ്രവർത്തിക്കുന്നവർ ശില്പശാലയുടെ ഭാഗമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |