കോഴിക്കോട്: പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള വികസന പദ്ധതികളുടെ മുൻഗണന നിശ്ചയിക്കുന്നതിനായാണ് സെമിനാർ സംഘടിപ്പിച്ചത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.വി ഖദീജക്കുട്ടി വാർഷികപദ്ധതി അവലോകനം നടത്തി. പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട് അസി. സെക്രട്ടറി കെ.എം.പ്രകാശൻ അവതരിപ്പിച്ചു. വികസനകാര്യ ചെയർമാൻ ഷാജി കെ. പണിക്കർ കരട് പദ്ധതിരേഖ അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റംല മാടംവെള്ളിക്കുന്നത്ത്, കെ.പി.ലീബ, കെ.പി. സഹീർ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി എം.പി. മുഹമ്മദ് ലുഖ് മാൻ സ്വാഗതവും ബിജു കുന്നുമ്മൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |