ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിൽ എറണാകുളം മുക്തിഭവന്റെ നേതൃത്വത്തിലുള്ള വിവാഹപൂർവ കൗൺസലിംഗ് ക്ലാസുകൾ 18, 19 തീയതികളിൽ യൂണിയൻ ഷോപ്പിംഗ് കോപ്ലക്സിലെ സരസകവി മൂലൂർ സ്മാരക ഹാളിൽ നടക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം പറഞ്ഞു.
18 ന് രാവിലെ 9.30 ന് യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്യും. രാജേഷ് പൊന്മല, സുരേഷ് പരമേശ്വരൻ, ഷൈലജാ രവീന്ദ്രൻ, കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.ശരത് ചന്ദ്രൻ, ഡോ.അനൂപ് വൈക്കം എന്നിവർ ക്ളാസെടുക്കും. 19ന് വൈകിട്ട് 4.30 ന് സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |