കണ്ണൂർ :മുഖ്യമന്ത്രിയെ വിമാനയാത്രക്കിടെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് കടുത്ത പ്രതിഷേധവുമായി സി.പി.എം .കണ്ണൂർ നഗരത്തിൽ ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.വി സുമേഷ് എം.എൽ.എ, പി.പി ദിവ്യ, എം. ഷാജർ, കണ്ണൂർ ഏരിയ സെക്രട്ടറി കെ.പി സുധാകരൻ, അരക്കൻ ബാലൻ എന്നിവരുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. നേതൃത്വം നൽകി.
ഡി.വൈ.എഫ്.ഐ കണ്ണൂർ ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം യൂത്ത് സെന്ററിൽ നിന്നാരംഭിച്ച് പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ജില്ല സെക്രട്ടറി എം. ഷാജർ, എം .ശ്രീരാമൻ, എം വി ലജിത്ത്, കെ .ജിതേഷ് എന്നിവർ പ്രസംഗിച്ചു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ ,കെ.സാരംഗ് പി എസ് സഞ്ജീവ്, പി ജിതിൻ എന്നിവർ നേതൃത്വ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |