നാദാപുരം : കല്ലാച്ചിയിൽ സ്കൂൾ പരിസരത്ത് നിന്ന് വാങ്ങിച്ച മിഠായിയിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം. ഏഴു വിദ്യാർത്ഥിനികൾ ആശുപത്രിയിൽ. വരിക്കോളി ,കുമ്മങ്കോട് പരിസരത്തെ രണ്ടു കടകളിൽ നിന്ന് വാങ്ങിച്ച മിഠായി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇന്നലെ രാവിലെയാണ് കുട്ടികൾ മിഠായി കഴിച്ചത്. പോപ്പ് സ്റ്റിക് എന്ന് പേരുള്ള വർണ മിഠായിയാണ് ഏഴു വിദ്യാർത്ഥികൾ കഴിച്ചത്. ഉച്ചയോടെ കുട്ടികൾക്ക് അസ്വസ്ഥതകൾ ആരംഭിച്ചിരുന്നു. വൈകിട്ട് പനിയും ശർദ്ദിലും അനുഭവപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ കുട്ടികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദ് അലി ആശുപത്രിയിൽ എത്തി വിദ്യാർത്ഥിനികളെ സന്ദർശിച്ചു. കുട്ടികളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |