കോട്ടയം . പി എസ് സി നിയമനങ്ങൾക്ക് യോഗ്യമായ കേന്ദ്ര ഗവൺമെന്റിന്റെ ഒരു വർഷ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടു ആണ് യോഗ്യത. ഡിഗ്രി പൂർത്തിയായവർക്കും അപേക്ഷിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്റ്റൈപ്പന്റോടെ ഗവൺമെന്റ് പൊതുമേഖല സ്ഥാപനങ്ങളിൽ പരിശീലനം ലഭിക്കും. ബസ്, ട്രെയിൻ കൺസക്ഷൻ, ന്യൂനപക്ഷ സ്കോളർഷിപ്പ് എന്നിവ ലഭിക്കുന്ന കോഴ്സിന് അഡ്മിഷൻ കോട്ടയം ടി ബി റോഡിൽ മുനിസിപ്പൽ കോംപ്ലക്സിലുള്ള ഐ ഐ ഐ ടിയിൽ നിന്ന് ലഭിക്കുമെന്ന് പ്രിൻസിപ്പൾ അറിയിച്ചു. ഫോൺ . 04 81 25 64 89 9, 94 96 54 45 99.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |